നെടുമ്പാശേരി: ദേശീയപാതയിൽ ദേശം ജംഷനിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സിഗ്നൽ സ്ഥാപിച്ച് ഒന്നര വർഷത്തിനുള്ളിൽ നിരന്തരം തകരാറിലായി. നി
സമ്മേളനം ജില്ലാ പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് വി.എ. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭാസ അവാർഡുകൾ ജില്ലാ ജനറൽ സെക്രട്ടറി പി സി. ജേക്കബ് വിതരണം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ സി പി. തരിയൻ, ജോജി പീറ്റർ, കെ.ജെ. പോൾസൺ, കെ.ബി. സജി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.എ. ഖാലിദ് (പ്രസിഡന്റ് ), പി.കെ. അശോക് കുമാർ (ജനറൽ സെക്രട്ടറി ), സജി പോൾ (ട്രെഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.