മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം എക്‌സൈസ് ഗ്രേഡ് ഇൻസ്പെക്ടർ എം.കെ. രെഞ്ജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളം അധ്യക്ഷത വഹിച്ചു. പ്രിവന്റീവ് ഓഫീസർ സജി കുമാർ ബോധവത്കരണ ക്ലാസ് നയിച്ചു. എൻ.സി.സി ഓഫീസർ ജോബി ജോർജ്, സീനിയർ കേഡറ്റ് വാസുദേവ് മനോജ്, ബെയ്‌സ്ബി ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.