ആലുവ: ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം പെരിയാറിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അസം സ്വദേശിയായ യാഥവ് ചുമ്മാഹ് (23) എന്ന പേരിലുള്ള തിരിച്ചറിയൽ കാർഡും ലഭിച്ചിട്ടുണ്ട്. 25 വയസ് പ്രായം തോന്നിക്കും. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.