കൊച്ചി: മുൻനിര ഇലക്ട്രിക്കൽ ഉത്പന്ന കമ്പനിയായ ഹാവെൽസ് ഇന്ത്യ ലിമിറ്റഡ് മികച്ച സർക്യൂട്ട് ബ്രേക്കറുകൾ വിപണിയിലിറക്കി. യൂറോ രണ്ട് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇവ നിർമ്മിക്കുന്നത്. ആറു വർഷ വാറന്റിയും നൽകും. ആഗോള സവിശേഷതകൾ അടിസ്ഥാനപ്പെടുത്തി നോയിഡയിലെ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചതാണ് പുതിയ ഉത്പന്നങ്ങൾ. എം.സി.ബികൾ, ആർ.സി.സി.ബികൾ എന്നിവയിൽ നിക്കൽ പ്ലേറ്റ് ചെയ്ത ടെർമിനലുകളാണ്. ഇത് തേയ്മാനത്തെ പ്രതിരോധിക്കുകയും തീപിടുത്തത്തിൽ നിന്ന് സംരക്ഷണവും നൽകുമെന്ന് ഹാവൽസ് ബിൽഡിംഗ് വിഭാഗം വൈസ് പ്രസിഡന്റ് വിവേക് യാദവ് പറഞ്ഞു.