cartoon
എടത്തല അൽ അമീൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം പ്രിൻസിപ്പാൾ പ്രൊഫ.എം.ബി. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: എടത്തല അൽ അമീൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ കാർട്ടൂൺ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കാർട്ടൂണിസ്റ്റ് ഇബാഹിം ബാദുഷ വരച്ച മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുണ്ടായത്.

പ്രിൻസിപ്പാൾ പ്രൊഫ.എം.ബി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഡോ. എസ്. ശ്രീജ, പ്രൊഫ. പി.എ. ഷിബിനിമോൾ, കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ എന്നിവർ നേതൃത്വം നല്കി. നൊച്ചിമ സേവന ലൈബ്രറിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.