muthalib
ആലുവ ജില്ലാ ആശുപത്രി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ജില്ലാ ആശുപത്രിയിലെ ലോക ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾമുത്തലിബ് നിർവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി ലഹരി വിരുദ്ധദിന സന്ദേശം നൽകി. നഗരസഭ കൗൺസിലർ എ.സി. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യം സ്ഥിരം സമിതി അദ്ധ്യക്ഷ ടിമ്മി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. ഐ.സിറാജ് ബോധവൽക്കരണ സെമിനാറിൽ വിഷയാവതരണം നടത്തി.