വൈപ്പിൻ : മുനമ്പം അങ്ങാടിയിലെഅമ്പത് വർഷം പ്രായമുള്ള മരം മുറിച്ചു മാറ്റണമെന്നുള്ള ആവശ്യത്തെക്കുറിച്ച് അന്വേഷിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി.. പഞ്ചായത്ത് വൈസ് പ്രസിഡൻറ്, പഞ്ചായത്ത് സെക്രട്ടറി എന്നിവരും ഒപ്പമുണ്ടായിരുന്നു.. മുമ്പ് മരം മുറിക്കാൻ ശ്രമിച്ചപ്പോഴാെക്കെ നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. മരത്തിന് സമീപമുള്ള കെട്ടിട ഉടമയുടെ പരാതിയെതുടർന്നാണ് ഫോറസ്റ്റുകാർ മരം പരിശോധിക്കാൻ എത്തിയത്..പരിശോധക സംഘം എത്തിയതോടെ മരം മുറിക്കെതിരെ മുൻ പഞ്ചായത്ത് മെമ്പർ ബെനഡിക്ടിന്റെനേതൃത്വത്തിൽ പ്രതിഷേധവുമായി ഒരു സംഘമാളുകൾ എത്തി.. തുടർന്ന് ബഹളം ഉണ്ടായപ്പോൾ പരിശോധക സംഘം തിരിച്ചുപോയി..