പറവൂർ : പറവൂർ ഡോൺബോസ്കോ ആശുപത്രിയിൽ സി.ടി. സ്കാനിംഗ് മെഷീനും ആധുനിക സൗകര്യങ്ങളോടുയുള്ള ഡീലക്സ് വാർഡും തുറന്നു. സി.ടി സ്കാനിംഗ് പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പും ഡീലക്സ് വാർഡ് വൈസ് ചെയർപേഴ്സൺ ജെസി രാജുവും ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരക്കശ്ശേരി ആശിർവാദിച്ചു. സി.ടി സ്കാനിംഗിന് 16 സ്‌ലൈസ് സി.ടി, ത്രിഡി ഇമേജിംഗ്, ഹൈ റെസലൂഷൻ ചെസ്റ്റ് ഇമേജ്, ബയോപ്സി എന്നീ സംവിധാനങ്ങളുണ്ട്. 24 മണിക്കൂറും സൗകര്യം ലഭിക്കുമെന്ന് ഡയറക്ടർ ഡോ. സാജു കണിച്ചുകുന്നത്ത് അറിയിച്ചു.