ആലുവ: അൻവർ പാലിയേറ്റീവ് കെയർ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പതിനായിരത്തോളം രോഗികൾക്ക് സാന്ത്വന ചികിത്സ നൽകിയ സ്ഥാപനത്തിനെതിരെ അപവാദ പ്രചരണം നടത്തുന്നതായി ആക്ഷൻ കമ്മറ്റി ഭാരവാഹികളായ ഡോ. ടോണി ഫെർണാണ്ടസ്, ഡോ. സി.എം. ഹൈദരാലി, ഇ.എ. ഷെബീർ എന്നിവർ പറഞ്ഞു.
ഇതിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 29ന് വൈകിട്ട് ആലുവ പൂർണ്ണാനഗർ പാർക്കിൽ അൻവർ പെയിൻ ആൻറ് പാലിയേറ്റീവ് സംരക്ഷണ സംഗമം സംഘടിപ്പിക്കും. സംഗമത്തിൽ വിവിധ രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കേരള ആക്ഷൻ ഫോഴ്‌സ്, അൻവർ മെമ്മോറിയൽ ആശുപത്രി എന്നിവയുടെ സംയുക്ത സംരംഭമായി 2002 ൽ ആശുപത്രി കോമ്പൗണ്ടിൽ അൻവർ പാലിയേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കെയർ വിഭാഗം ആരംഭിച്ചു
കഴിഞ്ഞ വർഷം അൻവർ ആശുപതിയുടെ നടത്തിപ്പ് ചുമതല പാട്ട വ്യവസ്ഥയിൽ മറ്റൊരു മാനേജ്‌മെന്റിന് നൽകിയതോടെ ഘട്ടം ഘട്ടമായി ജീവനക്കാരും ഡോക്ടർമാരും വിട്ടു പോയി. ഇതിനെ തുടർന്ന് പാട്ടവ്യവസ്ഥയിൽ പെടാത്ത അൻവർ പാലിയേറ്റീവ് കെയറിൻെറ പ്രവർത്തനം തടസപ്പെടുത്തുന്നതായാണ് ആരോപണം.