കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഗ്രാമസഭാ ലിസ്​റ്റിൽ പേരുള്ള ഗുണഭോക്താക്കൾക്ക് തെങ്ങിനും വാഴക്കൃഷിക്കും ജൈവവളവും, രാസവളങ്ങളും സബ്‌സിഡി നിരക്കിൽ നൽകും. 25 സെന്റിന് മുകളിൽ പച്ചക്കറി കൃഷി ചെയ്തിട്ടുള്ളവർക്ക് കൂലിച്ചെലവ് സബ്‌സിഡിയും നൽകും. കരനെൽ കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർ തന്നാണ്ട് കരമടച്ച രസീതും പാസ് ബുക്ക് കോപ്പിയുമായി 30 നകം കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം.
കാർഷിക മേഖലയിൽ തൊഴിൽ ചെയ്യാൻ താത്പര്യമുള്ള 18 നും 50 നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് കാർഷിക കർമ്മ സേന രൂപീകരിക്കുന്നതായി അപേക്ഷ ക്ഷണിച്ചു. 30 ന് മുമ്പായി കൃഷി ഓഫീസുമായി ബന്ധപ്പെടണം.
വേരുപിടിപ്പിച്ച കുരുമുളക് തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. 25 സെന്റിന് മേൽ കുരുമുളക് കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർ തന്നാണ്ട് കരമടച്ച രസീതും ബാങ്ക് പാസ് ബുക്ക് കോപ്പിയുമായി കൃഷിഭവനിൽ എത്തണം.