ആലുവ: പരമ്പരാഗത മൺപാത്ര നിർമ്മാണ സമുദായങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പരമ്പരാഗത മൺപാത്ര നിർമ്മാണ സമുദായ സംഘടനാ ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ ജൂലൈ നാലിന് സെക്രട്ടറിയേറ്റ് ധർണയും രാജ്ഭവൻമാർച്ചും സംഘടിപ്പിക്കും. സംസ്ഥാന സർവ്വീസിൽ പ്രത്യേക സംവരണം ഏർപ്പെടുത്തുക, വിദ്യാഭ്യാസ മേഖലയിലുളള സംവരണം എല്ലാ കോഴ്‌സുകൾക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഫെഡറേഷൻ ഉന്നയിച്ചു.
ജില്ലാ കമ്മിറ്റിയോഗം ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ടി.സി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. എ.ആർ. ആനന്ദൻ, കെ.ടി. മണി, സി.സി. സജീന്ദ്രൻ, സി.എ. രാധ, കെ.കെ.ബാബു, ഏ.കെ.ഗോപി എന്നിവർ സംസാരിച്ചു.