പള്ളുരുത്തി: സംസ്ഥാനത്തിനു പുറത്തുനിന്ന് വൻതോതിൽ രാസമാലിന്യം കലർന്ന മത്സ്യങ്ങൾ കൊച്ചിയിലെ മാർക്കറ്റുകളിൽ വില്പനയ്ക്കെത്തുന്നെന്ന പരാതിയെ തുടർന്ന് കൊച്ചിയിൽ അധികാരികൾ പരിശോധന നടത്തി. ഇന്നലെ തോപ്പുംപടി അന്തിമാർക്കറ്റ്, കൂവപ്പാടം, മുണ്ടംവേലി, മട്ടാഞ്ചേരി ,ഫോർട്ടുകൊച്ചി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.
മീനുകളിൽ അമോണിയ, ഫോർമാലിൻ എന്നീ രാസവസ്തുക്കളുടെ സാന്നിദ്ധ്യം പരിശോധിക്കുന്നതിനായി ക്വിക്ക് ഡിറ്റക്ഷൻ കിറ്റാണ് ഉപയോഗിച്ചത്. പരിശോധനയിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ഡോ. നിമിഷ, ഡോ. വിന്നി ചിറ്റിലപ്പിള്ളി, ഫിഷറീസ് ഉദ്യോഗസ്ഥ ദേവി, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.