ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്‌കൂളിലെ 2019- 20 അദ്ധ്യയന വർഷത്തേക്കുള്ള സ്‌കൂൾ ക്യാബിനറ്റിനെ തിരഞ്ഞെടുത്തു. കുട്ടികളിൽ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം വളർത്തുന്നതിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ മാതൃകയിൽ സ്‌കൂളിലെ ഐ.ടി അദ്ധ്യാപകർ നിർമ്മിച്ച കമ്പ്യൂട്ടർ വോട്ടിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.
സീനിയർ ഹെഡ് ബോയിയായി എ.എച്ച്. അർഷാദിനെയും, സീനിയർ ഹെഡ് ഗേളായി ദിയ സൂസൻ തലക്കാവിനെയും, ജൂനിയർ ഹെഡ് ബോയിയായി ജിഷ്ണുവിനേയും, ജൂനിയർ ഹെഡ് ഗേളായി മാളവികയെയും, സ്‌പോർട്‌സ് ക്യാപ്റ്റനായി അതുൽ ആന്റണിയെയും, സ്‌പോർട്‌സ് വൈസ് ക്യാപ്റ്റനായി അയന സൂസനെയും തിരഞ്ഞെടുത്തു.