വൈപ്പിൻ : അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് കേരള പുലയർ യൂത്ത് മൂവ്‌മെന്റ് വൈപ്പിൻ യൂണിയൻ ലഹരി വിരുദ്ധ സന്ദേശയാത്ര നടത്തി.യാത്ര ഞാറക്കൽ എക്‌സ്സൈസ് ഇൻസ്‌പെക്ടർ രമേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു.ഞാറക്കൽ എസ്.ഐ സംഗീത് ലഹരി വിരുദ്ധ സന്ദേശം നല്കി.കെ.പി.വൈ.എം സംസ്ഥാന പ്രസിഡന്റ് പ്രശോഭ് , രതീഷ് കുമാർ , ജിബീഷ്, ടി ജോഷി, പ്രജീഷ് വി ആർ തുടങ്ങിയവർ സംസാരിച്ചു.
എടവനക്കാട് എസ് ഡി പി വൈ കെ പി എം ഹൈസ്‌കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, ലഹരി വിരുദ്ധ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വാഹനയാത്രികർക്കും കടയുടമകൾക്കും പൊതുജനങ്ങൾക്കും ലഹരി വിരുദ്ധ സന്ദേശം കൈമാറി.പ്രധാനധ്യാപിക എ കെ ശ്രീകല, കൺവീനർ ജോർജ് അലോഷ്യസ് ,ഡ്രിൽ ഇൻസ്‌പെക്ടർ ഇ എം പുരുഷോത്തമൻ,അദ്ധ്യാപകരായ സുനിൽ മാത്യു, കെ ജി ഹരികുമാർ എന്നിവർ സംസാരിച്ചു..
എടവനക്കാട് എച്ച് ഐ എച്ച് എസ് സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശ റാലിയും നടത്തി..സ്‌കൂൾ മാനേജർ എൻ കെ മുഹമ്മദ് അയൂബ്, പ്രിൻസിപ്പൽ കെ ഐ ആബിദ, പ്രോഗ്രാം ഓഫീസർ ആർ സുനിൽ എന്നിവർ പ്രസംഗിച്ചു..