കൊച്ചി: തൃശൂരിലെ സീതാറാം ആയുർവേദ നിർമ്മിക്കുന്ന ഫെയർ ഫൂട്ട് ഓയിന്റ്മെന്റ് ക്ളിനിക്കൽ ട്രയലിൽ 99.1 ശതമാനം വിജയസാദ്ധ്യത നേടി. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ച് കോട്ടയ്ക്കൽ വി.പി.എസ്.വി കോളേജിലാണ് ക്ളിനിക്കൽ ട്രയൽ നടത്തിയതെന്ന് സീതാറാം ആയുർവേദ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ.ഡി. രാമനാഥൻ പറഞ്ഞു.
ആയുർവേദ ഡ്രഗ് കൺട്രോൾ വകുപ്പും സർക്കാരും ചേർന്നാണ് ക്ളിനിക്കൽ ഗവേഷണം നടത്തിയത്. പാദത്തിലുണ്ടാകുന്ന വിണ്ടുകീറൽ, വരൾച്ച, വേദന, ചൊറിച്ചിൽ തുടങ്ങിയവയ്ക്ക് ഫെയർ ഫൂട്ട് ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.