കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക സെക്രട്ടറി എം.ചാക്കോ പിള്ളയുടെ 32 ാം ചരമ വാർഷീക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സ്മാരക പ്രഭാഷണവും വെള്ളിയാഴ്ച നടക്കും. വൈകിട്ട് 3 ന് ആശുപത്രി വൈസ് പ്രസിഡണ്ട് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തുടർന്ന് മതാധിഷ്ഠിത രാഷ്ട്രവും മത ന്യൂന പക്ഷങ്ങളും എന്ന വിഷയത്തിൽ ന്യൂ ദില്ലി സെന്റ് സ്റ്റീഫൻ കോളേജ് പ്രിൻസിപ്പൽ ഡോ.വൽസൺ തമ്പു പ്രഭാഷണം നടത്തും.