school
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സർവ്വീസ് സ്‌കീമിന്റെ സഹകരണത്തോടെ നോർത്ത് ഇടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ന‌ടന്ന ലഹരി വിരുദ്ധ റാലി കൊച്ചി സിറ്റി പൊലീസ് നർക്കോട്ടിക് ബ്യൂറോ അസി.കമ്മിഷണർ ടി.ആർ. രാജേഷ്, നഗരസഭ കൗൺസിലർ അംബിക സുരേഷ് എന്നിവർ ചേർന്ന് ഫ്‌ളാഗ് ഒഫ് ചെയ്യുന്നു

കൊച്ചി: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സർവീസ് സ്‌കീമിന്റെ സഹകരണത്തോടെ നോർത്ത് ഇടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ലഹരിവിരുദ്ധ റാലിയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. കൊച്ചി സിറ്റി പൊലീസ് നർക്കോട്ടിക് ബ്യൂറോ അസി. കമ്മിഷണർ ടി.ആർ. രാജേഷ്, നഗരസഭാ കൗൺസിലർ അംബിക സുരേഷ് എന്നിവർ ചേർന്ന് റാലി ഫ്‌ളാഗ് ഒഫ് ചെയ്‌തു. പൊലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പി.ടി.എ പ്രസിഡന്റ് അബ്‌ദുൾ സലാം തങ്ങൾ, വൈസ് പ്രസിഡന്റ് സുധീർ കെ.ഖാലിദ്, പ്രധാനാദ്ധ്യാപകരായ ബീന ജോസ്, ടോമി പോൾ, പി.വി. രാജീവൻ, സ്‌കൗട്ട് മാസ്‌റ്റർ എം.പി.ബാലകൃഷ്‌ണൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.സി. സന്തോഷ് എന്നിവർ പങ്കെടുത്തു.