കൊച്ചി: കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഗാന്ധിഭവനിൽ പ്രസിഡന്റ് കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദിനാചരണ സമ്മേളനം സംസ്ഥാന കൺവീനർ ഇയ്യാച്ചേരി കുഞ്ഞുകൃഷൻ ഉദ്ഘാടനം ചെയ്‌തു. ഭാരവാഹികളായ വി.പി.ജോസ്, ഏലൂർ ഗോപിനാഥ്. കെ.കെ.വാമലോചനൻ, അയൂബ് മേലേടത്ത്, തോമസ് വി. സഖറിയ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ ലഹരി,മദ്യവിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാർത്ഥികൾ, ഗാന്ധിയൻ പ്രവർത്തകൾ, റസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ ഭാരവാഹികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.