അറയ്ക്കപ്പടി: കെ.കെ.എൻ.ടി.സി അറയ്ക്കപ്പടി മേഖലാ കുടുംബസംഗമവും വാർഷിക സമ്മേളനവും മുൻ യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ജോളി ബേബി, എം.എം. അവറാൻ, കെ.എം.എ സലാം തുടങ്ങിയവർ സംസാരിച്ചു.