ഫോർട്ടുകൊച്ചി: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫോർട്ടുകൊച്ചി പൊലീസിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സൈക്കിൾറാലി നടത്തി. സിനിമാതാരം കലാഭവൻ ഹനീഫ് ഉദ്ഘാടനം ചെയ്തു. എസ്.ഐ ജി.പി. മനുരാജ് വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. നഗരസഭാംഗം ഷീബാലാൽ, എസ്.ഐ ജിൻസൺ ഡോമനിക്ക് എന്നിവർ സംബന്ധിച്ചു. വിവിധ സ്ക്കൂളുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.