കൊച്ചി: പ്ലാസ്റ്റിക് കാരിബാഗുകളുടെയും വസ്തുക്കളുടെയും ഉപയോഗവും വിപണനവും നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ നടത്തി. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി ഉദ്ഘാടനം ചെയ്തു. റസിഡന്റ് അസോസിയേഷൻ, ഷോപ്പിംഗ് മാളുകൾ, വസ്ത്രശാലകൾ, കല്യാണ മണ്ഡപങ്ങൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.എം. ഹാരിസ്, ഗ്രേസി ജോസഫ് എന്നിവർ സംസാരിച്ചു. ജില്ലാ ശുചിത്വമിഷൻ പ്രതിനിധി സക്കറിയ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ ജലജ, ഡെലീന പിൻഹറോ, ഹെൽത്ത് ഓഫീസർ ജോഷി എന്നിവർ പങ്കെടുത്തു.