ഉദയംപേരൂർ : ഉദയംപേരൂർ പഞ്ചായത്തിലെ ഞാറ്റുവേല ചന്ത പ്രസിഡന്റ് ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയ കേശവദാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എസ്. ജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ തുളസി ദാസപ്പൻ, പഞ്ചായത്ത് മെമ്പർമാർ, കർഷക പ്രതിനിധികൾ, കൃഷി ഓഫീസർ സുനിൽകുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രത്തിൽ കൃഷി വകുപ്പ് സഹായത്തോടെ പ്രവർത്തിക്കുന്ന ഇക്കോഷോപ്പിന്റെ ഉദ്ഘാടനവും നടന്നു.