തൃപ്പൂണിത്തുറ : ചോറ്റാനിക്കര പഞ്ചായത്ത് ഒൻപതാം വാർഡ് ഗ്രാമസഭ 30 ന് രാവിലെ 11ന് കണയന്നൂർ ഗ്രാമീണ വായനശാലയിൽ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ പങ്കെടുക്കും. മോഡൽ വില്ലേജ്, കർഷകസഭ സോഷ്യൽ ഓഡിറ്റ്, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കൽ എന്നിവ നടക്കും.