കൊച്ചി: സാഹിത്യ നിരൂപകൻ പ്രൊഫ.എം. കൃഷ്ണൻ നായർ അനുസ്മരണ സമ്മേളനം ശനിയാഴ്ച വൈകിട്ട് 3.30 ന് കാക്കനാടുള്ള ഇ.എം.എസ്. സഹകരണ ലൈബ്രറി ഹാളിൽ നടക്കും. സാഹിത്യകാരൻ സേതു ഉദ്ഘാടനം ചെയ്യും. കാർട്ടൂണിസ്റ്റും മുൻ എം.എൽ.എ യുമായ അഡ്വ. എം.എം. മോനായി മുഖ്യപ്രഭാഷണവും എൻ.ഇ. സുധീർ അനുസ്മരണ പ്രഭാഷണവും നടത്തും. ജില്ലാ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർ സുരേഷ് മാധവൻ അദ്ധ്യക്ഷനാകും. ബാങ്ക് ജനറൽ മാനേജർ ബി. ഓമനക്കുട്ടൻ, മുൻ ഭരണസമിതിഅംഗം എം.ഇ. ഹസൈനാർ, പ്രൊഫ. എം. കൃഷ്ണൻ നായരുടെ മകൾ ലേഖാ ശശിധരൻ, ഡെപ്യൂട്ടി ജനറൽ മാനേജർ പി.എസ്. സാനുരാജ് തുടങ്ങിയവർ സംസാരിക്കും. ഇതോടൊപ്പം ലൈബ്രറി നടത്തിയ ചിത്രരചന, ചെസ് ക്ലാസുകളിലെ കുട്ടികൾക്ക് കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണവും മത്സര വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരിക്കും.