കൊച്ചി: മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കൺസ്യുമേഴ്സ് ഫെഡറേഷൻ ഒഫ് കേരള ( സി.എഫ്.കെ ) ആവശ്യപ്പെട്ടു. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി.എഫ്.കെ സംസ്ഥാന വർക്കിംഗ് ചെയർമാൻ കുരുവിള മാത്യൂസ് അദ്ധ്യക്ഷനായി. സംസ്ഥാന ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. എ.എം.സെയ്‌ദ്, ജോസ്.കെ. പുണിച്ചിറ, എം.വി. കമലം തുടങ്ങിയവർ സംസാരിച്ചു.