shabu
ഷാബു

പറവൂർ: ബൈക്ക് ഇടിച്ച് ഗുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തത്തപ്പിള്ളി കൊല്ലം കുഴി ബാബുവിന്റെ മകൻ ഷാബു (38) മരിച്ചു. ഞായറാഴ്ച രാത്രി പറവൂർ ഡോൺ ബോസ്‌കോ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.

ഷാബുവിന്റെ ഒന്നര മാസം പ്രായമായ കുട്ടി ഡോൺ ബോസ്‌കോ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിക്ക് മുന്നിലെ റോഡ് ക്രോസ് ചെയ്യവേ അമിത വേഗതയിലെത്തിയ ബൈക്ക് ഷാബുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്കായിരുന്നു ഗുരുതര പരിക്ക്. ലോഡിംഗ് തൊഴിലാളിയാണ്. അമ്മ: ഉഷ, ഭാര്യ: കുമാരി.