കോതമംഗലം: താലൂക്ക് ആശുപത്രിയിൽ രോഗി കുഴഞ്ഞ് വീണതിനെ തുടർന്ന് നിപയാണെന്ന പേടിയിൽ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന രോഗികളും ആശുപത്രി ജീവനക്കാരും ആശങ്കയിലായി.

രണ്ട് ദിവസം മുമ്പ് പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ യുവാവ് ഇന്നലെ രാവിലെ 11.30 നാണ് ഛർദ്ധിക്കുകയും ബോധരഹിതനാകുകയും ചെയ്തത്. നിപയാണെന്ന ആശങ്കയിൽ ആശുപത്രി ജീവനക്കാർ കൈയ്യുറയും മാസ്കും ധരിച്ചു. അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നവരെ അവിടെ നിന്നും മാറ്റി.

രോഗിയെ കളമശേരി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. അത്യാഹിത വിഭാഗം ശുചീകരിച്ചതിനു ശേഷമാണ് പ്രവർത്തനം തുടർന്നത്.നിപ സ്ഥിരീകരിച്ചിട്ടൊന്നുമില്ല.

നി​രീക്ഷണത്തി​ൽ ഇനി​ 16​ ​പേർ മാത്രം

നി​പ​ ​ബാ​ധി​ച്ച ചി​കി​ത്സയി​ലായി​രുന്ന വടക്കൻ പറവൂർ സ്വദേശി​യായ ​ ​യു​വാ​വി​ന്റെ​ ​ആ​രോ​ഗ്യ​ ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണെ​ന്ന് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​
​രോ​ഗി​യു​മാ​യി​ ​സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​ 330​ ​പേ​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​ഇ​തു​വ​രെ​ 314​ ​പേ​രെ​ ​ഒ​ഴി​വാ​ക്കി.​ ​ഇ​നി​ 16​ ​പേ​രാ​ണ് ​സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ ​ക​ള​മ​ശ്ശേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഇ​പ്പോ​ൾ​ ​ആ​രും​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ഇ​ല്ല.​ ​