lahari
വായനാ പക്ഷാചരണോത്തോടനുബന്ധിച്ച് വള്ളത്തോൾ യുവതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനത്തിൽ പുക്കാട്ടുപടിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചപ്പോൾ

പുക്കാട്ടുപടി : വായനാപക്ഷാചരണോത്തോടനുബന്ധിച്ച് വള്ളത്തോൾ യുവതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനത്തിൽ കൂട്ടയോട്ടവും പ്രതിജ്ഞയും സംഘടിപ്പിച്ചു.

മാമല റേഞ്ച് എക്‌സ്‌സൈസ് ഇൻസ്‌പെക്ടർ ഷിറിൽ കെ. മാത്യൂസ് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. പുക്കാട്ടുപടി ജംഗ്ഷനിൽ ലഹരിവിരുദ്ധ പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു. വായനശാല സെക്രട്ടറി മഹേഷ് കെ.എം., പ്രസിഡന്റ് ജേക്കബ് സി. മാത്യു, ജോയിന്റ് സെക്രട്ടറി മഹേഷ് മാളിയേക്കപ്പടി, കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, യുവത കൺവീനർ ഹരികൃഷ്ണൻ സജീവ്, ബാലവേദി കൺവീനർ അക്ബർ അലി, അക്ഷയ് ചന്ദ്രൻ, എം.കെ. പ്രസാദ്, ടി.പി. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.