കൊച്ചി: വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ജലീലിനെ (20) എളമക്കര പൊലീസ് പിടികൂടി. 700 ഗ്രം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എസ്.ഐ എസ്. പ്രേംകുമാർ, ഗ്രേഡ് എസ്.ഐ രാജു, സിവിൽ പൊലീസ് ഓഫീസർമാരായ അനിൽ,സുധീഷ് ബാബു എന്നിവരാണ് അറസ്‌റ്റ് ചെയ്‌തത്.