മാഡ്രിഡ് : പാരീസ് എസ്.ജിയിലേക്ക് കൂടുമാറിപ്പോയ നെയ്മറിന് സ്പാനിഷ് ക്ളബ് ബാഴ്സലോണയിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്ന് ബാഴ്സ വൈസ് പ്രസിഡന്റ് ജോർഡി കാർഡോണർ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് താരവുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. രണ്ടുവർഷം മുമ്പാണ് നെയ്മർ ബാഴ്സ വിട്ട് പി.എസ്.ജിയിൽ ചേക്കേറിയത്.
ദേശീയ ചെസ് 29 മുതൽ
കൊച്ചി: ദേശീയ അണ്ടർ -17 ചെസ് ചാമ്പ്യൻഷിപ്പ് 29 മുതൽ ജൂലായ് ഏഴുവരെ ഇടപ്പള്ളി ഒബ്റോൺ മാൾ ഹാളിൽ നടക്കും. ഓപ്പൺ, പെൺകുട്ടികൾ എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150 താരങ്ങൾ പങ്കെടുക്കും. ഫോർ ക്വീൻസ് ചെസ് ക്ളബാണ് മത്സരം സംഘടിപ്പിക്കുന്നത്. സെലക്ഷൻ ലഭിക്കുന്നവർ ലോക, ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
റോൾ ബാൾ
തിരുവനന്തപുരം : സംസ്ഥാന സബ് ജൂനിയർ, ജൂനിയർ റോൾബാൾ ചാമ്പ്യൻഷിപ്പ് നാളെയും മറ്റന്നാളുമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447241952.
ജില്ലാ സീനിയർ വുഷു
തിരുവനന്തപുരം : ജില്ലാ സീനിയർ വുഷു ചാമ്പ്യൻഷിപ്പ് നാളെ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447009719.