vhsc
ലഹരി വിരുദ്ധ ദിനത്തിൽ ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ്.സ്കൂളിൽ നടത്തിയ കലാപരിപാടിയിൽ നിന്ന്

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം, ലഹരിവിരുദ്ധ ക്ലബ്, ജൂനിയർ റെഡ്ക്രോസ്, എക്സൈസ് വകുപ്പ്, മാറാടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണം നടത്തി. പോസ്റ്റർ പ്രദർശനം , ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് തുടങ്ങിയവ സംഘടിപ്പിച്ചു. മാറാടി ഗ്രാമ .പഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.യു. ബേബി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.എസ്. മുരളി, രമ രാമകൃഷ്ണൻ, ബാബു തട്ടാർകുന്നേൽ, സി.ഡി.എസ് ചെയർപേഴ്സൺ സല്ലി ചാക്കോ, പ്രിൻസിപ്പൽ റോണി മാത്യു, ഹെഡ് മാസ്റ്റർ കെ. സജികുമാർ, പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ, ശോഭന എം.എം, സമീർ സിദ്ദീഖി, രതീഷ് വിജയൻ, വിനോദ് ഇ.ആർ, പൗലോസ്.ടി, ഹണി സന്തോഷ്, ഗിരിജ എം.പി, ഷീബ എം.എം, സിംജ സാം, എക്സൈസ് ഉദ്യോഗസ്ഥരായ എം.കെ. രെജു, കെ.പി. സജികുമാർ, പി.ഇ. ബഷീർ, സൂരജ്, അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.