മൂവാറ്റുപുഴ: ബൈത്തുറഹ്മ പദ്ധതിയിൽ നിർമ്മിക്കുന്ന വീടിന് കെ.എം.സി.സി അബുദാബി, ദുബായ് കമ്മിറ്റികളുടെ കൈത്താങ്ങ്. മുസ്ലിം യൂത്ത് ലീഗ് പായിപ്ര ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു നിർദ്ധന യൂത്ത് ലീഗ് പ്രവർത്തകനാണ് വീട് നിർമ്മിച്ചു നൽകുന്നത്. ധനസഹായം ഗ്ലോബൽ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുഖ്യരക്ഷാധികാരിയും മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗവുമായ അഡ്വ. കെ.എം. ഹസൈനാരിൽ നിന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ് ഏറ്റുവാങ്ങി. പി എ റഷീദ് സാഹിബ്, ഷാഫി , നൗഷാദ് , വി.എം. ബഷീർ, കെ.എം. ഷക്കീർ, കെ.എം. അബ്ദുൾ കരീം,അലി പായിപ്ര എന്നിവർ പങ്കെടുത്തു.