how-to-avoid-road-acciden

മഴക്കാലമെത്തിയതോടെ വാഹനാപകടങ്ങളും വർദ്ധിക്കുകയാണ്. അൽപമൊന്നു ശ്രദ്ധിച്ചാൽ മഴക്കാല റോഡപകടങ്ങൾ കുറയ്ക്കാൻ സാധിക്കും. റോഡിന്റെ ശോചനീയാവസ്ഥയാണ് പ്രധാനമായും അപകടങ്ങളിലേക്ക് നയിക്കുന്നത്. പരിചരണക്കുറവും ആശുപത്രിയിൽ എത്തിക്കുന്നതിലുള്ള കാലതാമസവും മരണത്തിലേക്ക് എത്തിക്കാം. അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ എത്തുന്നവർക്ക് അമേരിക്കൻ ട്രോമാ ലൈഫ് സപ്പോർട്ട് എന്ന ചികിത്സാ രീതിയാണ് ആദ്യം ലഭ്യമാക്കുന്നത്. അപകടത്തിൽപ്പെട്ട ആൾക്ക് ശ്വാസം എടുക്കാൻ കഴിയുന്നുണ്ടോ, പരിക്കുകളുടെ വ്യാപ്തി, ബ്ളഡ് പ്രഷർ തുടങ്ങിയ കാര്യങ്ങളാണ് നോക്കുന്നത്. ഇതിന് 5 മുതൽ 10 മിനിട്ടേ എടുക്കൂ. വെന്റിലേറ്ററിന്റെ സഹായം വേണ്ടവർക്ക് അത് നൽകി ജീവൻ നിലനിർത്താനാണ് ആദ്യം ശ്രമിക്കുക. അതു കഴിഞ്ഞ് രോഗിക്ക് തുടർചികിത്സ നൽകും.

വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

 റോഡിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ സാവധാനം മാത്രം വാഹനം ഓടിക്കുക

 ഇരുചക്ര വാഹനത്തിൽ കുട പിടിച്ച് യാത്ര ചെയ്യരുത്

 മറ്റ് വാഹനങ്ങളിൽ നിന്നും 4 മീറ്ററെങ്കിലും അകലം പാലിക്കണം

 കാർ പാർക്ക് ചെയ്യുമ്പോൾ പാർക്കിംഗ് ലൈറ്റ് നിർബന്ധമായും ഇടണം

അപകടം സംഭവിച്ചാൽ

 അപകടത്തിൽപ്പെട്ട ആൾക്ക് ബോധം ഉണ്ടോ എന്ന് ഉറപ്പാക്കി എത്രയും പെട്ടെന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കണം

 അബോധാവസ്ഥയിലാണെങ്കിൽ വെള്ളം നൽകാൻ പാടില്ല.

 അപകടത്തിൽപ്പെടുന്ന ആളുടെ ശരീരം അനങ്ങാതെ കഴുത്തോ നടുവോ വളയാത്ത രീതയിൽ ആംബുലൻസിലേക്കോ അല്ലെങ്കിൽ തുറസായ വാഹനത്തിലേക്കോ മാറ്റണം.

 ശരീര ഭാഗങ്ങൾ മുറിഞ്ഞു പോയിട്ടുണ്ടെങ്കിൽ അവ എടുത്ത് കഴുകി ഒരു പ്ളാസ്റ്റിക് കവറിലാക്കി മറ്റൊരു കവറിൽ ഐസ് സ്ക്യൂബുകൾ നിറച്ച് അതിൽ വച്ച് ആശുപത്രിയിൽ എത്തിക്കണം. ഒരിക്കലും ശരീരഭാഗത്ത് നേരിട്ട് ഐസ് ക്യൂബ് വയ്ക്കാൻ പാടില്ല.

ഡോ. മുഹമ്മദ് ഹനീഫ്.എം

എം.ബി.ബി.എസ്, എം.ഡി (എമർജൻസി മെഡിസിൻ)

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം

email: info@medicaltrusthospital.org

ഫോൺ: 0484 2358001