പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, ഏഴിക്കര ഗ്രാമപഞ്ചായത്തുകളിലെ 44,000 ഉപഭോക്താക്കൾക്കായി നിർമ്മിച്ച ചെറായി 110 കെ.വി. സബ് സ്റ്റേഷനും മന്നം-ചെറായി 110 കെ.വി. ട്രാൻസ്മിഷൻ ലൈനും നാളെ വൈകീട്ട് 5ന് വൈദ്യുത മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. അയ്യമ്പിള്ളി സഹകരണ നിലയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എസ്. ശർമ്മ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, വി.ഡി. സതീശൻ എം.എൽ.എ. ജില്ലാ കളക്ടർ എസ്.സുഹാസ് , കെ.എസ്. ഇ.ബി. ഡയറക്ടർ ഡോ. വി. ശിവദാസൻ, ചീഫ് എൻജിനീയർ ജെയിംസ് എം. ഡേവിഡ്, ചീഫ് എൻജിനീയർ വി.ബ്രിജിലാൽ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജോർജ് വി.ജയിംസ്, പറവൂർ നഗരസഭ ചെയർമാൻ രമേഷ് കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. രാധാകൃഷ്ണൻ, രജിത സജീവ്, കെ.കെ. ശാന്ത, പി.എ. ചന്ദ്രിക, ജില്ലാ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ അഡ്വ. കെ.വി. എബ്രഹാം, എം.സി. സുനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. വൈപ്പിൻ മേഖലയിലെ വിവിധ കക്ഷി നേതാക്കൾ, റസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിക്കും.