sndp-file
മൂവാറ്റുപുഴ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്ക്കൂളിൽ എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്ക്കാരം വിതരണവും അനുമോദന സമ്മേളനവും സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു. പി.എൻ. പ്രഭ, വി.എസ്. ധന്യ, ഡോളി കുര്യാക്കോസ്, വി.കെ. നാരായണൻ, ഉഷശശിധരൻ, അഡ്വ. എ.കെ. അനിൽകുമാർ, കെ.കെ.. ലത എന്നിവർ സമീപം.

മൂവാറ്റുപുഴ : എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ പുരസ്‌കാരം നൽകി അനുമോദിച്ചു. എസ്.എൻ ബിഎഡ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനവും പുരസ്‌കാര വിതരണവും സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂൾ മാനേജരും യൂണിയൻ പ്രസിഡന്റുമായ വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ. കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. അജു ഫൗണ്ടേഷൻ പുരസ്‌കാര വിതരണവും അദ്ധ്യാപകരെ ആദരിക്കലും നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ നിർവഹിച്ചു.

യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. എൻ. രമേശ്, എസ്.എൻ. ബി എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരാജ് ബാബു, നഗരസഭ കൗൺസിലർ സിന്ധു ഷൈജു, പി.ടി.എ പ്രസിഡന്റ് പി.ജി. ദാസ്, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.കെ.ലത, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ.തമ്പാൻ നന്ദി പറഞ്ഞു.

# മിന്നുന്ന വിജയം

എസ്.എസ്.എൽ.സിക്ക് നൂറുശതമാനമായിരുന്നു വിജയം. 18 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. പ്ലസ്ടുവിന് 293 പേർ പരീക്ഷ എഴുതിയതിൽ 291 പേർ ഉപരിപഠനത്തിന് യോഗ്യരായി. 50 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസുണ്ടായിരുന്നു. മൂവാറ്റുപുഴ മേഖലയിൽ സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. ഇതിനായി ആത്മാർത്ഥമായി പ്രവർത്തിച്ച അദ്ധ്യാപകരെയും സ്‌കൂൾ മാനേജ്‌മെന്റിനെയും ജസ്റ്റിസ് വി.കെ. മോഹനൻ അഭിനന്ദിച്ചു.