മുവാറ്റുപുഴ : ഗവൺമെന്റ് സർവന്റ്‌സ് സർവീസ് സഹകരണ സംഘം അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികളെ കാഷ് അവാർഡും ട്രോഫിയും നൽകി ആദരിക്കുന്നു. 29ന് വൈകിട്ട് 3.30 ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളനം സംസ്ഥാന കൺസ്യൂമർ ഫെഡറേഷൻ വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ബെന്നി തോമസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഇൻ ചാർജ് വി.കെ. വിജയൻ സ്വാഗതം പറയും. നഗരസഭ ചെയർപേഴ്‌സൺ ഉഷശശിധരൻ അവാർഡ് വിതരണം നിർവഹിക്കും. സംഘം ഭരണസമിതി അംഗങ്ങളായ പ്രിൻസ് രാധാകൃഷ്ണൻ, അബൂബക്കർ ടി.എ, എസ്.കെ.എം. ബഷീർ, കെ.കെ. പുഷ്പ , എം.എം. കുഞ്ഞുമൈതീൻ എന്നിവർ സംസാരിക്കും.