കൊച്ചി : പണ്ഡിറ്റ് കറുപ്പന്റെ വെങ്കല പ്രതിമയുടെ അനാവരണവും 135-ാം ജന്മദിന സമ്മേളനവും 30 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം പണ്ഡിറ്റ് കറുപ്പൻ ജന്മശതാബ്ദി ഓഡിറ്റോറിയത്തിൽ വൈകി​ട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിമയുടെ അനാവരണവും സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയർ സൗമിനി ജയിൻ, ഹൈബി ഈഡൻ എം. പി, ടി.എൻ പ്രതാപൻ എം.പി, എസ്. ശർമ്മ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഇടക്കൊച്ചി ജ്ഞാനോദയം സഭയാണ് പ്രതിമ സംഭാവന ചെയ്തതെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ പറഞ്ഞു. കെ.കെ. തമ്പി, കെ.കെ. രാധാകൃഷ്ണൻ, കെ. വി സാബു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.