ആലുവ : പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി ജം ഇയ്യത്തുൽ ഉലമ എ ഹിന്ദ് നിർമ്മിച്ച 22 വീടുകളുടെ താക്കോൽ ദാനം ജൂലായ് ഒന്നിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആലുവ തുരുത്ത് ടി.എം.ജെ ഹാളിൽ വൈകീട്ട് അഞ്ചിന് ജം ഇയ്യത്തുൽ ഉലമ എ ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി മൗലാന സയ്യെദ് മഹമൂദ് മദനി താക്കോൽ ദാനം നിർവഹിക്കും. ജില്ലാ കളക്ടർ എസ്. സുഹാസ് മുഖ്യാതിഥിയാകും.പറവൂർ, വയൽക്കര, കുഞ്ഞിനിക്കര, കൊണ്ടോട്ടി, അടിമാലി എന്നിവിടങ്ങളിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. 400 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾക്ക് നാലു ലക്ഷം രൂപ വീതമാണ് ചെലവായത്.