കൊച്ചി: കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്റർ (ആർ.എസ്.സി) സംഘടിപ്പിക്കുന്ന പ്രഥമ ഓൾ കേരള വെറ്ററൻ പ്രൈസ് മണി ടേബിൾ ടെന്നീസ് ടൂർണമെന്റ് 30 ന് രാവിലെ 10 മുതൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. പ്രായം 40, 50, 60 വിഭാഗത്തിൽ പുരുഷന്മാർക്കും 40 ന് മുകളിൽ പ്രായമുള്ള വനിതകൾക്കുമാണ് മത്സരങ്ങൾ. വിജയികൾക്ക് മൂന്നു എവർ റോളിംഗ് ട്രോഫികൾ സമ്മാനിക്കും. കേരള ടേബിൾ ടെന്നീസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ന് വൈകിട്ട് ആറു വരെ rsckochi@gmail.com എന്ന ഇമെയിൽ വഴിയോ 0484- 2204068 ഫോൺ വഴിയോ എൻട്രികൾ സമർപ്പിക്കാം.