ആലുവ: ഭവന പദ്ധതിയിലെ കാലതാമസം ഒഴിവാക്കുക, പൊതുശ്മശാനം ജനങ്ങൾക്ക് പ്രവർത്തന സജ്ജമാക്കുക, കമ്മ്യൂണിറ്റി ഹാൾ പുനർനിർമ്മാണം ഉടൻ ആരംഭിക്കുക, ഭരണ സമിതിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
മാർച്ച് പഞ്ചായത്ത് ഗേറ്റിൽ പൊലിസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. എ.ജി. സോമാത്മജൻ, വി.ജി. ജയകുമാർ, നാസ്സർ എടയാർ, സഞ്ചു വർഗ്ഗീസ്, ടി.ച്ച്. ഷിയാസ്, സുബൈർ പെരിങ്ങാടൻ, മുഹമ്മദ് അൻവർ, പി.കെ. സുനീർ, ശ്രീരാജ്, ആദർശ് ഉണ്ണികൃഷ്ണൻ, മനൂപ് അലി, സിജോ ജോസ്, നിഷ ബിജു, ഹസീന മുനീർ, ഭദ്രാദേവി എന്നിവർ സംസാരിച്ചു.