നെടുമ്പാശേരി: ജൈവ വിപ്ലവത്തിന് പ്രചോദനമേകി ചെങ്ങമനാട് കൃഷി ഭവൻ ഞാറ്റുവേല ചന്തയും, വിത്ത് മഹോത്സവവും സംഘടിപ്പിച്ചു. വിവിധയിനം പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ, തെങ്ങ്, വാഴ, കവുങ്ങ്, പ്ലാവ്, മാവ്, റമ്പുട്ടാൻ, പേര തുടങ്ങിയ നടീൽ വസ്തുക്കൾ, കെയ്‌കോ, എക്കോസ് ഷോപ്പ്, കുടുംബശ്രീ തുടങ്ങിയ ഏജൻസികളുടെയും, കർഷകരുടെയും വ്യത്യസ്ഥങ്ങളായ ഉൽപ്പന്നങ്ങളും ഞാറ്റുവേല ചന്തയിൽ പ്രദർശിപ്പിക്കുകയും, പരിചയപ്പെടുത്തുകയും, വിൽപ്പന നടത്തുകയും ചെയ്തു.
പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സൈന ജോസ് കൃഷി ഓഫീസർ മേരി ശിൽപ്പ.കെ.തോമസ്, പാറക്കടവ് ബ്‌ളോക്ക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ഏല്യാസ് തുടങ്ങിയവർ സംസാരിച്ചു.