മൂവാറ്റുപുഴ: പ്രമുഖ ക്രിമിനൽ അഭിഭാഷകനായിരുന്ന അഡ്വ.കെ.ഗോപിനാഥന്റെ 9-ാം ചരമവാർഷികം മൂവാറ്റുപുഴ ബാർ അസോസിയേഷനും, കെ.ഗോപിനാഥൻ ഫൗണ്ടേഷനും സംയുക്തമായി ആചരിക്കും.

ഇന്ന് (ശനി) ബാർ അസോസിയേഷൻ ഹാളിൽ അനുസ്മരണ സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിം ഉൽഘാടനം ചെയ്യും. ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.ജി.സുരേഷ് അദ്ധ്യക്ഷത വഹിക്കും.എറണാകുളം കൺസ്യൂമർ ഫോറം പ്രസിഡന്റ് ചെറിയാൻ കുര്യാക്കോസ്, അഡ്വ. എം.സി.ജോസഫ്, അഡ്വ.സി.വി പോൾ, അഡ്വ.എൻ.പി തങ്കച്ചൻ, ടോണി ജോസ് മേമന, അഡ്വ.ആർ.അജിത്കുമാർ, എന്നിവർ പ്രസംഗിക്കും.