club
ചോറ്റാനിക്കര ഗവ.ഹൈസ്‌ക്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം കൾച്ചറൽ റേഡിയോ ക്ലബ് രക്ഷാധികാരി എ.എ. മദനമോഹനൻ ഫാം ഗൈഡ് നൽകി ഉദ്ഘാടനം ചെയ്യുന്നു. കെ.ബി.വിനോദ്കുമാർ, എം.മോഹനരാജൻ, പി.വി. ബിന്ദു എന്നിവർ സമീപം.

തൃപ്പൂണിത്തുറ : ചോറ്റാനിക്കര ഗവ.ഹൈസ്‌കൂളിൽ പാഠ്യേ തരപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബുകളുടെ ഉദ്ഘാടനം ഫാം ഗൈഡ് നൽകി കൾച്ചറൽ റേഡിയോ ക്ലബ് രക്ഷാധികാരി എ.എ .മദനമോഹനൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം. മോഹനരാജൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ബി.വിനോദ്കുമാർ, സീനിയർ അസിസ്റ്റന്റ് പി.വി. ബിന്ദു, ഡെൻസി രാജൻ തുടങ്ങിയവർ സംസാരിച്ചു.

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും നടന്നു. വിവിധ ക്ലബ് കൺവീനർമാരായി പി.വി. ബിന്ദു , സി.കെ. ചിത്ര, ഡൽസി രാജൻ, എം.ജെ. ബിന്ദുമോൾ , ഷൈനി , ടി.വി.രമാദേവി , അംബിക കെ.എസ് എന്നിവരെ തിരഞ്ഞെടുത്തു.