മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ കാവൽ പിതാക്കന്മാരായ പരി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാൾ ഇന്ന് തുടങ്ങും . വൈകിട്ട് 5ന് കൊടിയേറ്റ് , 7ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം ജോർജ് കോർ എപ്പിസ്‌കോപ്പ മാന്തോട്ടം, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ. നാളെ 7.30ന് പ്രഭാതപ്രാർത്ഥന, 8.30 വി. മൂന്നിന്മേൽ കുർബാന, ശ്ലീബ പോൾ വട്ടവേലിൽ കോർ എപ്പിസ്‌കോപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ, 10.30ന് പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ.