പറവൂർ : ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നിർദ്ധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയകൾ ചെയ്യുന്നു. ജനറൽ സർജറി, ഇ.എൻ.ടി, അസ്ഥിരോഗം, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലാണ് ആനുകൂല്യം ലഭിക്കുക. ഇന്നുമുതൽജൂലായ് ആറു വരെ ഡോക്ടറെ കണ്ട് പേരുകൾ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുകയെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
ഫോൺ 0484 2661500, 85478 20023.