തൃപ്പൂണിത്തുറ : അക്ഷരജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചവരെയും വിവിധ പരീക്ഷകളിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്ക് കരസ്ഥമാക്കിയവരെയും ഡോക്ടറേറ്റ് ലഭിച്ചവരേയും ജൂലായ് അവസാനം മെറിറ്റ് അവാർഡ് നൽകി ആദരിക്കും. 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളെയും ആദരിക്കും. ജൂലായ് 15നകം അപേക്ഷയും ഫോട്ടോയും മാർക്ക് ലിസ്റ്റിന്റ കോപ്പിയും സഹിതം മുൻ മന്ത്രി കെ . ബാബുവിന്റെ ഓഫീസിൽ എത്തിക്കുകയോ 944757100, 9446048418 എന്ന നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം. സൊസൈറ്റി ജനറൽ ബോഡി യോഗം മുൻമന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാ ചെയർമാൻ ആർ. വേണുഗോപാൽ, കെ. കേശവൻ, എൻ.എം. ബാബു, ഡി. അർജുനൻ, കെ. നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ജോഷി സേവ്യർ സ്വാഗതവും എം.എ. ചന്ദ്രൻ നന്ദിയും പറഞ്ഞു.