പറവൂർ : പ്രളയബാധികർക്ക് കെയർ ഹോം പദ്ധതിയിൽ നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന അഞ്ച് വീടുകളുടെ താക്കോൽദാനവും നാളെ (ശനി) വൈകിട്ട് നാലിന് വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിക്കും. കൈതാരം പഞ്ചായത്തിലെ ഒന്നാം വാർഡിലെ കല്ലിങ്കൽ രുഗ്മണി ശിവൻ, ചക്കൻകാട്ടിൽ ദിനകരൻ, നികത്തിൽ സുഗന്ധി, പുത്താട്ടുപറമ്പിൽ ബേബി പ്രസാദ്, ചുണ്ടാണിപറമ്പിൽ ഗീത എന്നിവർക്കാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എസ്. ശർമ്മ എം.എൽ.എ, മുൻ എം.എൽ.എ പി. രാജു, പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ്, സെക്രട്ടറി സി.ആർ. രാജീവ് കുമാർ, ടി.ആർ. ബോസ്, കെ.പി. വിശ്വനാഥൻ, എൻ.ആർ. സുധാകരൻ തുടങ്ങിയവർ സംസാരിക്കും.