പെരുമ്പാവൂർ: മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം പെരിയാർ നദി നീന്തിക്കടന്ന് കാട്ടാനക്കൂട്ടം വീണ്ടും പാണംകുഴിയിലെത്തി. കൊച്ചുകുടി ജോൺ, മറ്റമന വർക്കിച്ചൻ , ജോർജ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം കടന്നത്. വനംവകുപ്പ് മലയാറ്റൂർ ഡിവിഷനിലെ റേഞ്ച് ഓഫീസർ ധനിക് ലാലിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്‌സ് അംഗങ്ങളായ ഫോറസ്റ്റർ വിനയൻ, സാബു, തേജസ്, സനോജ്, വാച്ചർമാർ എന്നിവർ സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചാണ് ആനകളെ തിരിച്ചയച്ചത്.
തുടർച്ചയായ ആനശല്യം പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഇവിടെ സ്ഥിരമായ സൗരോർജ വേലിയുംആനകൾക്ക് കടക്കാൻ കഴിയാത്ത ട്രഞ്ചുകളും പെരിയാർ തീരത്ത് നിർമ്മിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി. പ്രകാശ്, സരള കൃഷ്ണൻകുട്ടി, വാർഡ് മെമ്പർ ആന്റോ പോൾ എന്നിവർ ആവശ്യപ്പെട്ടു.