bdjs
ബി.ഡി.ജെ.എസ്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽപാലാരിവട്ടം പാലത്തിന് താഴെ നടന്ന ഉപവാസവും സമരവും സംസ്ഥാന വൈസ് പ്രസിഡന്റ് തഴവ സഹദേവൻ ഉദ്‌ഘാടനം ചെയുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബി. ഗോപകുമാർ, കെ.എ. ഉണ്ണികൃഷ്ണൻ,ജില്ലാ പ്രസിഡന്റ് എ.വി. ജയപ്രകാശ്, മഹിളസേന ജില്ലാ പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ എം.എ. ബാസു, പി.എസ്. ജയരാജ്, ശ്രീകുമാർ തട്ടാരത്ത്, സി. സതീശൻ തുടങ്ങിയവർ സമീപം

കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ നിർമ്മാണത്തിലെ അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം സർക്കാരും ഭരണമുന്നണിയും സമരാഭാസം നടത്തി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് തഴവ സഹദേവൻ പറഞ്ഞു ഫ്ളൈ ഓവർ നിർമ്മാണത്തിലെ അഴിമതി പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ജില്ല കമ്മിറ്റി നടത്തിയ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളുടെയും മാറി മാറിയുള്ള ഭരണത്തിലൂടെ കേരളം അഴിമതിയുടെ പറുദിസയായി മാറി. ഫ്ളൈഓവർ അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ച രാഷ്‌ട്രിയ നേതാക്കളെയും കൂട്ടാളികളായ ഉദ്യോഗസ്ഥരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും അന്വേഷണം സി.ബി.ഐയെ ഏല്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും തഴവ സഹദേവൻ ആവശ്യപ്പെട്ടു.

ജില്ല പ്രസിഡന്റ് എ.ബി. ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.ഗോപകുമാർ, കെ.എ.ഉണ്ണികൃഷ്ണൻ ,ജില്ല ഭാരവാഹികളായ ടി.ജി.വിജയൻ, പി.എസ്. ജയരാജ്, എം.എ.വാസു, ശ്രീകുമാർ തട്ടാരത്ത്, സുരേഷ് ചന്തേരി ,മഹിളാ സേന ജില്ല പ്രസിഡന്റ് നിർമ്മല ചന്ദ്രൻ ,മണ്ഡലം ഭാരവാഹികളായ കെ.എസ്.വിജയൻ, എം.ആർ.സത്യൻ, പി.ബി.സുജിത്ത്, കെ.കെ.പീതാംബരൻ, ഷൈജു മനക്കപ്പടി, രംജിത്ത് രാജ്, ബിനു, വിൽസൻ, സി സതീശൻ, ദേവരാജൻ ,എം.പി.ജിനേഷ്, എം.കെ. ബിജു, വി.ടി. ഹരിദാസ്, ധന്യാ ഷാജി, പമീല സത്യൻ, ധന്യാ അഭിലാഷ് ,ഓമന കാർത്തികേയൻ, ജംല ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.