കൊച്ചി: ദേശീയപാത കുടിയൊഴിപ്പിക്കലിനെതിരെ സമരം ചെയ്യുന്നവരെക്കുറിച്ച് ഇടതുപക്ഷ മുന്നണി കൺവീനർ വിജയരാഘവന്റെ പ്രസ്താവന ജനകീയസമരങ്ങളെ അവഹേളിക്കലാണെന്ന് ദേശീയപാത സംയുക്തസമരസമിതി പറഞ്ഞു. കുടിയൊഴിപ്പിക്കലിന്റെ ആവർത്തനം, ദേശീയപാത സ്വകാര്യവത്കരണം, ഭീമമായ ടോൾ, പുനരധിവാസപാക്കേജിന്റെ അഭാവം, ഏറ്റെടുത്ത സ്ഥലത്ത് പാത നിർമ്മിക്കാത്തത് തുടങ്ങി നിരവധി വിഷയങ്ങൾ ഉയർത്തി ജാതിമതകക്ഷി വ്യത്യാസമില്ലാതെ നടക്കുന്ന ജനകീയ സമരത്തെ ഈവിധം ആക്ഷേപിക്കുന്നത് പാർട്ടി നയമാണോ എന്ന് സി.പി.എം വ്യക്തമാക്കണം. ഹാഷിം ചേന്നാമ്പിള്ളി, കെ. വി. സത്യൻ , രാജൻ ആന്റണി, പ്രൊഫ. നാണപ്പൻ പിള്ള, ജസ്റ്റിൻ ഇലഞ്ഞിക്കൽ, ടോമി ചന്ദനപ്പറമ്പിൽ, ടോമി അറക്കൽ, സി. വി. ബോസ്, ജാഫർ മംഗലശേരി, പി. എ. അബ്ദുൾ ലത്തീഫ്, വി.കെ. ഹരിദാസ്, അഭിലാഷ്, കെ.എസ്. സക്കരിയ്യ, അഷ്റഫ്, കെ പ്രവീൺ,​ സലിം എന്നിവർ പ്രസംഗിച്ചു.